photo

ചേർത്തല:സാന്ത്വനം പെയിൻ ആൻഡ് പാലിയേ​റ്റീവ് കെയർ സൊസൈ​റ്റി ചേർത്തലയിൽ ജനകീയ ഹോട്ടൽ തുറന്നു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് കിഴക്ക് സൊസൈ​റ്റി ആസ്ഥാനത്ത് ആരംഭിച്ച ഹോട്ടൽ മന്ത്റി ടി.എം.തോമസ് ഐസക് ഉദ്ഘാടനംചെയ്തു.നഗരസഭ ചെയർമാൻ വി.ടി.ജോസഫ് അദ്ധ്യക്ഷനായി. സാന്ത്വനം പ്രസിഡന്റ് കെ.രാജപ്പൻനായർ സ്വാഗതംപറഞ്ഞു.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ. പ്രസാദ്,എൻ.ആർ.ബാബുരാജ്, സാന്ത്വനം സെക്രട്ടറി പി.എം.പ്രവീൺ എന്നിവർ പങ്കെടുത്തു.

20 രൂപ നിരക്കിൽ ജനകീയ ഹോട്ടലിൽനിന്ന് ഉച്ചഭക്ഷണപ്പൊതി ലഭിക്കും.വിശപ്പുരഹിത ചേർത്തല പദ്ധതിയുടെ ഭാഗമായി ചേർത്തല നഗരസഭയിലെയും തൈക്കാട്ടുശേരി ബ്ലോക്കിലെയും 300ൽപ്പരം പേർക്കും വർഷങ്ങളയി സൗജന്യമായി ഉച്ചഭക്ഷണം വീട്ടിൽ എത്തിക്കുന്നതിന് പുറമെയാണ് സർക്കാർ നിർദേശപ്രകാരം ജനകീയ ഹോട്ടൽ പ്രവർത്തനം.