ആലപ്പുഴ: ജില്ലയിൽ വിദേശത്തു നിന്നു വന്ന 37 പേരെ ചെങ്ങന്നൂർ , ചേർത്തല താലൂക്കുകളിലെ കൊവിഡ് കെയർ സെന്ററുകളിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ദുബായിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ 10 ഉം സലാലയിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ഏഴും മനിലയിൽ നിന്നും കൊച്ചി വിമാനത്താവളത്തിൽ എത്തിയ നാലും പേരെ ചേർത്തല താലൂക്കിലെ കെയർ സെന്ററിലാക്കി. കുവൈ​റ്റിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ എട്ടു പേരെയും റഷ്യയിൽ നിന്നും എത്തിയ എട്ടു പേരെയും ചെങ്ങന്നൂർ താലൂക്കിലെ കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. .
ഡൽഹിയിൽ നിന്ന് ട്രെയിനിൽ വന്ന 52 ആലപ്പുഴ ജില്ലക്കാരെ ആലപ്പുഴ, കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്​റ്റാൻഡുകളിൽ നിന്ന് ഹോം ക്വാറന്റൈനിലേക്കും കൊവിഡ് കെയർ സെന്ററുകളിലേക്കുമായി അയച്ചു.