പൂച്ചാക്കൽ: യൂത്ത് കോൺസ്, ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്, ഗാന്ധിദർശൻ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ പാണാവള്ളിയിൽ രാജീവ് ഗാന്ധി ചരമവാർഷിക ദിനാചരണം നടത്തി. കോൺഗ്രസ് മുതിർന്ന നേതാവ് കെ.ഇ.ശങ്കരൻ ഭദ്രദീപം തെളിച്ചു. അഡ്വ.എസ്.രാജേഷ്, ജോസ് കുര്യൻ, മാന്തറ സോമൻ, വി.ബിജുലാൽ, ഡി.ജെ.ദിപു ദേശത്ത്, എം.രജനി, ബേബി ചാക്കോ എൻ.എം. ഷിഹാബ്, കെ.എം.അഷറഫ്, സുരേഷ് തണ്ണിശേരി, വി.ആർ.രമേശൻ തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിനോടനുബന്ധിച്ച് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തുണിമാസ്ക്കുകൾ വിതരണം ചെയ്തു.