വള്ളികുന്നം: കന്നാസുകളിലാക്കി തോട്ടിൽ കെട്ടിത്താഴ്ത്തി സൂക്ഷിച്ചിരുന്ന 105 ലിറ്റർ കോട്ടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം കണ്ടെടുത്തു. കടുവിനാൽ ലക്ഷം വീട് കോളനിക്ക് തെക്ക് ഭാഗമുള്ള പുഞ്ചയിലേക്കുള്ള കൈത്തോട്ടിലാണ് കോടയും വാറ്റാനുള്ള അലൂമിനിയം പാത്രങ്ങൾ, ഗ്യാസ് അടുപ്പ് എന്നിവയും കണ്ടെത്തിയത്. 35 ലിറ്റർ വീതം കൊള്ളുന്ന മൂന്ന് കന്നാസുകളിലാണ് കോട സൂക്ഷിച്ചിരുന്നത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ ഷുക്കൂർ, കെ.സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ റിയാസ്, അനു, സിനു ലാൽ എന്നിവർ പങ്കെടുത്തു.