വള്ളികുന്നം: കൊവിഡ് - 19 പ്രതിരോധ പ്രവർത്തനത്തിനുള്ള വള്ളികുന്നം ഗ്രാമ പഞ്ചായത്തുതല സമിതി രൂപീകരണത്തിൽ രാഷ്ട്രീയ വിവേചനം കാട്ടിയെന്ന് ആരോപിച്ച് യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ ഓഫീസ് പടിക്കൽ കുത്തിയിരിപ്പ് സമരം നടത്തി. ജി. രാജീവ് കുമാർ , പി. പ്രകാശ്, ഷാജി വാളക്കോട് ,ലതിക , കെ.ആർ. സുമ, അമ്പിളി കുമാരിയമ്മ എന്നിവർ പങ്കെടുത്തു. എന്നാൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചാണ് സമിതി രൂപീകരണം നടന്നതെന്ന് പ്രസിഡൻറ് ഇന്ദിരാ തങ്കപ്പൻ പറഞ്ഞു.