മാവേലിക്കര: മൂന്നു വർഷമായി തളർന്നു കിടപ്പിലായിരുന്ന ഉമ്പർനാട് മഠത്തിനു വടക്കതിൽ സതിയമ്മയ്ക്ക് സേവാഭാരതി തെക്കേക്കര കമ്മിറ്റിയും ജനനി ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് വീൽചെയർ നൽകി. ചടങ്ങിൽ സേവാഭാരതി തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി വി. ശിവരാജൻ, ഉമ്പർനാട് ട്രഷറർ ഉല്ലാസ് തയ്യിൽ, എക്സിക്യുട്ടീവ് മെമ്പർ മോഹനപ്പണിക്കർ, രാഷ്ട്രീയ സ്വയം സേവകസംഘം ഉമ്പർനാട് ശാഖാ കാര്യവാഹക് മഹേഷ്, സ്വയംസേവകൻ ഡി. മുരളി കടയ്ക്കൽ, ജനനി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് പ്രഗത്ഭൻ, അനിൽ എന്നിവർ പങ്കെടുത്തു.