ആലപ്പുഴ:കുട്ടനാട്ടിലെ പ്രളയ ജലം ഒഴുക്കി കളയാൻ വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള ലീഡിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്നും എ.സി.കനാലിലെ തടസം നീക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടനാട് നിയോജകമണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ 25 ന് പ്രതിഷേധ സമരം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അറിയിച്ചു.