ആലപ്പുഴ:തോട്ടപ്പള്ളി അഴിമുഖത്തെ ഒഴുക്ക് സുഗമമാക്കാനെന്ന പേരിൽ അഴിമുഖത്തെ കരിമണലടങ്ങിയ മണ്ണ് കെ.എം.എം.എൽ ന്റെ മറവിൽ കരിമണൽ ലോബിക്ക് മറിച്ച് നൽകുന്ന സർക്കാരിന്റെ നടപടിയിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.മുരളി പ്രതിഷേധിച്ചു.
അഴിമുഖവുമായി ബന്ധമില്ലാത്ത ,ഒരു കിലോമീറ്ററോളം കടൽ തീരത്തെ സംരക്ഷിക്കുന്ന 1500 കാറ്റാടി മരങ്ങൾ വെട്ടിമാറ്റിയത് കരിമണൽ കൊള്ളയടിക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും മുരളി പറഞ്ഞു.