ആലപ്പുഴ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് മലിനജലം ഡിപ്പോയിലേക്ക് ഒഴുക്കിവിടുന്നത് പരിശോധിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
ആലപ്പുഴ നഗരസഭ സെക്രട്ടറി, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പൊലീസ് മേധാവി എന്നിവർ അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ആവശ്യപ്പെട്ടു.
ഡി.വി.സന്തോഷ് സമർപ്പിച്ച പരാതിയിലാണ് നടപടി.