tv-r

അരൂർ :എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവ കൃഷി പരിശീലന ക്ലാസ് എഴുപുന്ന ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത ദിനേശൻ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയുടെ ഉപപദ്ധതി പ്രകാരം നമ്മുടെ കൃഷി, നമ്മുടെ ഭക്ഷണം പരിപാടിയുടെ ഭാഗമായിട്ടാണ് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചത്. പച്ചക്കറി വിത്തുകളുടെ വിതരണോദ് ഘാടനം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ഷാജി നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ അദ്ധ്യക്ഷനായി. വി.എഫ്.പി.സി.കെ. അസിസ്റ്റന്റ് മാനേജർ വിദ്യ പരിശീലന ക്ലാസ് നയിച്ചു. കൃഷി ആഫീസർ ഗ്രീഷ്മ, കെ.എസ്. വേലായുധൻ, പി.രവി, ബിന്ദു മനോഹരൻ, സിന്ധു ചന്ദ്രൻ, കെ.സി.ദിവാകരൻ, കെ.എം. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.