ആലപ്പുഴ:എസ്.എസ്.എൽ.സി , പ്ളസ്ടു പരീക്ഷകക്ക് മുന്നോടിയായി അണുനശീകരണം ഉൾപ്പടെ നടത്തുന്നതിന് ജില്ല പഞ്ചായത്തിന്റെ നിയന്ത്റണത്തിലുള്ള 47 സ്‌കൂളുകൾക്ക് 15,000 രൂപ വീതം ആകെ 7,05,000രൂപ അനുവദിച്ചു.
പരീക്ഷാ ഹാളിൽ ഓരോ കുട്ടിക്കും പ്രത്യേകം ബോട്ടിലിൽ കുടിവെള്ളം നൽകകും. പരീക്ഷ കഴിഞ്ഞയുടൻ ഹാളും ഇരിപ്പിടവും മേശയും അണുവിമുക്തമാക്കും. കുട്ടികളും അദ്ധ്യാപകരും മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കണമെന്നും യോഗം നിർദ്ദേശിച്ചു.