ഹരിപ്പാട്: കേരളാ പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സൗജന്യ രക്ത പരിശോധനാ ക്യാമ്പിന്റെ ഭാഗമായി കരീലകുളങ്ങര പൊലീസ് സ്റ്റേഷനിൽ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവക്കുള്ള പരിശോധനാ ക്യാമ്പ് നടത്തി. മുട്ടം ട്വിൻസ് പത്തോളജിക്കൽ ലബോറട്ടറിയാണ് ക്യാമ്പ് നടത്തിയത്. കെ.പി.എൽ.ഒ.എഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം നിഥിലിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് സി.ഐ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.എം.ടി.എ അംഗങ്ങളായ ഏലമ്മ.വി.തോമസ്, സുനി സുരേന്ദ്രൻ, രാവി രാജ്, രശ്മി ഗിരീഷ് എന്നീ ലാബ് ടെക്നീഷ്യന്മാർ പങ്കെടുത്തു.