ഹരിപ്പാട് : ജില്ലാ പഞ്ചായത്ത് മുതുകുളം ഡിവിഷനിലെ എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷയെഴുതുന്ന എല്ലാ കുട്ടികളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ പരീക്ഷ കേന്ദ്രങ്ങളായ മുഴുവൻ സ്കൂളുകൾക്കും നോൺ കോൺടാക്ട് ഡിജിറ്റൽ ഇൻഫ്രാറെഡ് തെർമൽ സ്‌കാനറും പത്താം ക്ലാസ്സ്‌ പരീക്ഷയെഴുതുന്ന എല്ലാ കുട്ടികൾക്കും മാസ്കും നൽകുമെന്നും ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബബിത ജയൻ അറിയിച്ചു.