പൂച്ചാക്കൽ : ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന ഹൗസ് ബോട്ട്, ശിക്കാരി വള്ളങ്ങൾ എന്നിവയിലെ തൊഴിലാളികൾക്ക് അടിയന്തിരമായി സഹായം എത്തിക്കണമെന്ന് ആലപ്പുഴ ടൂറിസം ആൻഡ് ഹൗസ് ബോട്ട് മസ്ദൂർ സംഘ് ജില്ല പ്രസിഡന്റ് ടി.പി.വിജയൻ, സെക്രട്ടറി ബിനീഷ് ബോയ് എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു.