ആലപ്പുഴ: ന്യൂഡൽഹിയിൽ നിന്ന് ഉച്ചയ്ക്ക് എത്തിയ ട്രെയിനിൽ ആലപ്പുഴ റയിൽവെ സ്റ്റേഷനിൽ ഇറങ്ങിയത് 198 പേർ . ഇതിൽ 100 പേർ ആലപ്പുഴ ജില്ലക്കാരാണ്. പത്തനംതിട്ട( 77), കൊല്ലം (15), ആറുപേർ കോട്ടയം(6) എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ളവർ.സ്വന്തമായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടില്ലാത്ത എല്ലാവർക്കും കെ.എസ്.ആർ.ടി.സി വാഹന സൗകര്യം ലഭ്യമാക്കിയിരുന്നു.
ന്യൂഡൽഹി, ജലന്ധർ, ജയ്പൂർ എന്നിവിടങ്ങളിൽ നിന്ന് എത്തിയ പ്രത്യേക ട്രെയിനുകളിൽ എറണാകുളം സ്റ്റേഷനിൽ ഇറങ്ങിയ 110 പേരെ ആലപ്പുഴ ബസ് സ്റ്റാൻഡിലും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ 28 പേരെ കായംകുളം ബസ് സ്റ്റാൻഡിലും കെ.എസ്.ആർ.ടി.സി ബസിൽ എത്തിച്ചു. ഇതിൽ ആലപ്പുഴ ബസ്റ്റാൻഡിൽ ഇറങ്ങിയ നാലുപേരെ കോവിഡ് കെയർ സെൻററിലേക്കും ബാക്കിയുള്ളവരെ ഹോം ക്വാറൻറൈനിലേക്കും പറഞ്ഞയച്ചു.