അമ്പലപ്പുഴ : തോട്ടപ്പള്ളിയിലെ കാറ്റാടി മരങ്ങൾ വെട്ടിമാറ്റിയതിൽ പ്രതിഷേധിച്ചു ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തീരദേശ മേഖലയിൽ ഇന്ന് കരിദിനം ആചരിക്കും. എൽ.ഡി. എഫ് ഭരണ കാലത്ത് തീരം സംരക്ഷിക്കാൻ സർക്കാർ വച്ചുപിടിപ്പിച്ച കാറ്റാടി മരങ്ങളാണ് കരിമണൽ ലോബിക്കുവേണ്ടി വെട്ടിമുറിക്കുന്നത്. . ജനത്തെ വിഡ്ഢികളാക്കാനുള്ള ശ്രമമാണ് കോൺഗ്രസും സി.പി.എമ്മും നടത്തുന്നതെന്നും ബി.ജെ.പി നിയോജക മണ്ഡലം നേതൃയോഗം ആരോപിച്ചു. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ വി.ശ്രീജിത്ത്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ എം.വി. ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി. കെ. വാസുദേവൻ, ദക്ഷിണ മേഖലാ പ്രസിഡന്റ്‌ കൊട്ടാരം ഉണ്ണികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ്ുമാരായ എൽ. പി. ജയചന്ദ്രൻ, അഡ്വ. രഞ്ജിത്ത് ശ്രീനിവാസ്, ഓ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ്‌ കെ. പ്രദീപ്‌, യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ അനീഷ് തിരുവമ്പാടി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ. അനിൽകുമാർ, വി. ബാബുരാജ് എന്നിവർ സംസാരിച്ചു.