വള്ളികുന്നം: എട്ടു മണിക്കൂർ ജോലി പന്ത്രണ്ടു മണിക്കൂർ ആക്കിയ കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ വള്ളികുന്നം പോസ്റ്റ്‌ഓഫീസിന് മുന്നിൽ ധർണ നടത്തി. സമരം സി. ഐ. ടി. യു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സി. എസ്. സുജാത.ഉദ്ഘാടനം ചെയ്തു. കെ. വി. അഭിലാഷ്, ജി. മുരളി. എ. പ്രഭാകരൻ, കെ. മൻസൂർ, സജീവ് കാട്ടിശ്ശേരിൽ , എ. ഉസ്മാൻ തുടങ്ങിയവർ പങ്കെടുത്തു