അമ്പലപ്പുഴ: കോൺഗ്രസിന്റെയും, ബി .ജെ. പി യുടേയും നേതൃത്വത്തിൽ തോട്ടപ്പള്ളിയിൽ നടത്തുന്ന സമരാഭാസം ജനങ്ങൾ തള്ളിക്കളയുമെന്ന് സി.പി. എം ഏരിയ സെക്രട്ടറി എ .ഓമനക്കുട്ടൻ പറഞ്ഞു. മന്ത്രി ജി. സുധാകരന്റെ ഓഫീസിനു മുന്നിൽ എം. ലിജുവും എ.എ.ഷുക്കൂറും ബി.ജെ.പി നേതാക്കളേയും കൂട്ടി നടത്തിയ സമരം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.