ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജ്വാലപദ്ധതി പ്രകാരം ഗാർഹിക ബയോഗ്യാസ് പ്ലാന്റുകൾ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾക്കൊളളിച്ചുകൊണ്ട് 10500 രൂപ വിലയുള്ള പ്ലാന്റിന് 7200രൂപ സബ്‌സിഡി നിരക്കിലാണ് വിതരണം ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് വിതരണോദ്ഘാടനം നിർവഹിച്ചു.വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ രമമദനൻ അദ്ധ്യക്ഷതവഹിച്ചു.സുധർമ്മ സന്തോഷ്,ബിനിത മനോജ്,രേഷ്മ രംഗനാഥ്,കെ.ജെ.സെബാസ്റ്റ്യൻ,സനൽനാഥ്,രമേഷ് ബാബു,സാനുസുധീന്ദ്രൻ എന്നിവർ പങ്കെടുത്തു. സെക്രട്ടറി പി.സി.സേവ്യർ സ്വാഗതവും എ.എം.ജിമേഷ് നന്ദിയും പറഞ്ഞു.