അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴി ക്കു സമീപം കാറ്റാടി മരം മുറിച്ചുമാറ്റുന്നതിനിടെ മരം ദേഹത്തു വീണു പരിക്കേറ്റ പത്തനംതിട്ട ചിറ്റാർ പള്ളിപ്പറമ്പിൽ സുരേഷി(50) നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ തോട്ടപ്പള്ളി പൊഴിമുഖത്തെ കാറ്റാടിമരം മുറിച്ച് മാറ്റാൻ ശ്രമിക്കുന്നിടയിൽ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.