ചാരുംമൂട് : ചുനക്കര - കോമല്ലൂർ - പുളിവേലിൽ ജംഗ്ഷനിൽ നിന്നും വല്യത്ത് മുക്കിലേക്കും മറ്റും പോകുന്ന മൂർത്തി കാവിന് മുൻ വശം എക്സൈസ് നടത്തിയ റെയ്ഡിൽ 35ലിറ്ററിന്റെ മൂന്ന് കന്നാസിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 105 ലിറ്റർ കോട പിടികൂടി. ഈ സ്ഥലത്ത് വ്യാജ വാറ്റ് കേന്ദ്രം പ്രവർത്തിക്കുന്നു എന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രിവന്റീവ് ഓഫീസർമാരായ കെ.സദാനന്ദൻ, സന്തോഷ്കുമാർ, സി.ഇ.ഒ മാരായ രാകേഷ് , അശോകൻ , താജുദീൻ രാജീവ്, വരുൺദേവ് എന്നിവരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.