ചേർത്തല:ചെറുകിട ഉത്പാദകരെയും കയർ പിരിസംഘങ്ങളെയും പ്രതിസന്ധിയിലാക്കുന്ന സർക്കാർ നടപടികൾക്കെതിരെ സമരം ശക്തമാക്കാൻ കേരളാ കയർ ഗുഡ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു.ചെറുകിട ഉത്പാദകർ കയർകോർപ്പറേഷനിൽ ഇറക്കിയ ഉത്പന്നങ്ങളുടെ വിലനൽകാത്തതു മൂലം സംഘങ്ങൾ പ്രവർത്തനം നിർത്തേണ്ട അവസ്ഥയിലായിരിക്കുകയാണ്.അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ കയർമന്ത്റിയുടെ ക്യാമ്പ് ഓഫീസിനു മുന്നിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അനിശ്ചിതകാല സത്യാഗ്രഹം നടത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി.അനിൽ ആര്യാട്,ടി.എസ്.ബാഹുലേയൻ,അക്കരപ്പാടം ശശി,സി.ശിവശങ്കരൻ എന്നിവർ പങ്കെടുത്തു.