മാവേലിക്കര- കർഷക കോൺഗ്രസ്‌ ചെട്ടികുളങ്ങര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ചെട്ടികുളങ്ങര കൃഷി ഭവനിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം മണ്ഡലം പ്രസിഡന്റ് പ്രസന്നൻ പിള്ള ഉദ്ഘാടനം ചെയ്തു. ചെട്ടികുളങ്ങര സൗത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് പി.സോമശേഖരൻ, ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് അനീഷ് കരിപ്പുഴ, ആനന്ദൻ, പ്രസന്നകുമാർ, പ്രഹളാദൻ എന്നിവർ പങ്കെടുത്തു.