ഹരിപ്പാട്: എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകൾ നടത്താനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി സി.പി.എം കരുവാറ്റ തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവാറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്ക്കൂൾ പരിസരവും ക്ലാസ് മുറികളും ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സുരേഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.രാജു, രുഗ്മിണി രാജു, പി.ജയദേവൻ എന്നിവർ നേതൃത്വം നൽകി.