മാവേലിക്കര: വസ്വം ബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളെ സമ്പൂർണ ഹരിതാഭമാക്കുന്നതിനും തരിശുകിടക്കുന്ന ദേവസ്വം ഭൂമികളിൽ കാർഷിക സാധ്യതകൾ വർധിപ്പിക്കുന്നതിനുമായി നടപ്പിലാക്കുന്ന ദേവഹരിതം പദ്ധതിയുടെ മാവേലിക്കര ഗ്രൂപ്പുതല ആലോചന യോഗം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.എസ്.രവി ഉദ്ഘാടനം ചെയ്തു. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ജി.ബൈജു അദ്ധ്യക്ഷനായി. നഗരസഭ അദ്ധ്യക്ഷ ലീല അഭിലാഷ്, ഹരിത മിഷൻ ജില്ലാ കോർഡിനേറ്റർ രാജേഷ്, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ ഉപ്പിലിയപ്പൻ, രാജീവ് കുമാർ, സജിൻ, വേണുഗോപാൽ നിഖിൽ, മോഹൻ, ദിലീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു.