കുട്ടനാട്: കോൺഗ്രസ്‌ വെളിയനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കിടങ്ങറയിൽ നടന്ന ജലദുരന്ത ജാഗ്രതായാത്ര ഉദ്ഘാടനം ചെയ്ത കൊടിക്കുന്നിൽ സുരേഷ് എം.പിക്കെതിരെ സ്ഥലത്ത് ചാണകവെള്ളം തളിച്ച ബി.ജെ.പി നടപടി വിവാദത്തിലേക്ക്. കോൺഗ്രസ്‌ വെളിയനാട് മണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സംഭവം ചർച്ചയായി.

പ്രളയകാലത്ത് കുട്ടനാടിനെ അവഗണിച്ച എം.പി ജനീയ പ്രക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ തട്ടിപ്പ്‌ സമരവുമായി രംഗത്തെത്തുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രവർത്തകർ ചാണകവെള്ളം തളിച്ചത്. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ ഇന്നലെ ബി.ജെ.പിക്കെതിരെ നിൽപ്പുസമരം നടത്തി.