മാവേലിക്കര: രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ തെക്കേക്കര ഈസ്റ്റ് മണ്ഡലം കമ്മറ്റി കല്ലുമല കുരിശുമുട് ജംഗ്‌ഷനിലെ രാജീവ് ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. കുറത്തികാട് രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു വർഗ്ഗീസ് അദ്ധ്യക്ഷനായി. എം.കെ.സുധീർ, ആർ.അജയക്കുറുപ്പ്, അജിത്ത് തെക്കേക്കര, ഡി.അനിൽകുമാർ, സുജിത്ത് ഓമനക്കുട്ടൻ, രാജമ്മ അജയകുമാർ, ഗോപകുമാർ ഉമ്പർനാട്, ജി.സുഗതൻ, ഏ.ആർ.നാരായണൻ എന്നിവർ സംസാരിച്ചു.
തെക്കേകര വെസ്റ്റ് മണ്ഡലം കമ്മറ്റി ഓലകെട്ടിയമ്പലം ജംഗ്ഷനിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. സീനിയർ നേതാവ് തമ്പി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജീ.രാമദാസ് അദ്ധ്യക്ഷനായി. പി.റ്റി.ജോണി, ശാന്തി തോമസ്, പി.രാജേന്ദ്രൻ, കെ.പി.ശശിധരൻ എന്നിവർ സംസാരിച്ചു.

ചെട്ടികുളങ്ങര നോർത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിപ്പുഴ ജംഗ്ഷനിൽ രാജീവ് ഗാന്ധിയുടെ ഛായചിത്രത്തിന് മുന്നിൽ പുഷ്‌പാർച്ചന നടത്തി. ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രാജൻ ചെങ്കള്ളിൽ, ജോൺ.കെ.മാത്യു, അലക്സ്‌ മാത്യു, മഹിള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മായ സദാനന്ദൻ, കായംകുളം നോർത്ത് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ബി.എൻ.ശശിരാജ്, മണികണ്ഠൻ പിള്ള, യൂത്ത് കോൺഗ്രസ്‌ നേതാവ് ഗോകുൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു.