മാവേലിക്കര: ലോക്ക് ഡൗൺ കാലത്ത് സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ലെങ്കിലും തൊഴിലാളികൾക്ക് മുഴുവൻ വേതനവും നൽകണമെന്ന ഉത്തരവ് പിൻവലിച്ച കേന്ദ്ര സർക്കാർ നടപടി തിരുത്തണമെന്ന് കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അലിൻഡ് സ്വിച്ച് ഗിയർ എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാന്നാർ ഇ.എസ്.ഐ ഡിസ്പൻസറിക്ക് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ ജനറൽ സെക്രട്ടറി സണ്ണി കോവിലകം അദ്ധ്യക്ഷനായി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ഷാജി കോവുമ്പുറത്ത്, ഹരി കുട്ടമ്പേരൂർ, എസ്.ചന്ദ്രകുമാർ, ടി.വി.അരുൺകുമാർ, ഇ.കെ.സുശീലൻ തുടങ്ങിയവർ സംസാരിച്ചു.