കുട്ടനാട് :തോട്ടപ്പളളി പൊഴി എത്രയും വേഗം തുറക്കണമെന്നാവശ്യപ്പെട്ടും മഴക്കാല പൂർവ ശുചീകരണത്തിലെ അലംഭാവത്തിനും, മെല്ലെപ്പോക്കിനെതിരെയും
ബന്ധപ്പെട്ട ഓഫീസുകൾക്ക് മുന്നിൽ സമരം നടത്താൻ ബി.ഡി.ജെ.എസ് കുട്ടനാട് മണ്ഡലം കമ്മിറ്റിതീരുമാനിച്ചു.
സന്തോഷ് ശാന്തി, പി.വി. സന്തോഷ് , വിനോദ് തലവടി, ബിജു നെടുമുടി,രഞ്ചു,ഷാജി ചമ്പക്കുളം, സുശീല മോഹൻ, പവിത്രൻ, രതീഷ്, സുബീഷ്, രാജീവ് തുടങ്ങിയവർ പങ്കെടുത്തു .