ചേർത്തല:കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദക്ഷിണ മേഖല ആൾ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ വേളോർവട്ടം ശശികുമാർ ആവശ്യപ്പെട്ടു.രണ്ട് ദിവസമായി കനത്ത മഴപെയ്തതോടെ സ്റ്റാൻഡിലേയ്ക്ക് പ്രവേശിക്കുന്ന സ്ഥലത്ത് ബസുകൾക്കും യാത്രക്കാർക്കും പ്രവേശിക്കാൻ കഴിയാത്ത വിധം വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.