ചാരുംമൂട് : ഭാരതീയ ജനതാ ന്യൂനപക്ഷ മോർച്ച മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ ഇഫ്താർ കിറ്റും മാസ്ക്കുകളും വിതരണം ചെയ്തു. ബിജെപി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം നിർവ്വഹിച്ചു.
ന്യൂനപക്ഷ മോർച്ച മാവേലിക്കര നിയോജക മണ്ഡലം പ്രസിഡൻറ് സാബു തോമസ് അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറി സുധീർഖാൻ മുഖ്യ പ്രഭാഷണം നടത്തി, ബിജെപി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ , ബിജെപി മുൻ സംസ്ഥാന കൗൺസിൽ അംഗം മധു ചുനക്കര ,മണ്ഡലം സെക്രട്ടറി കെ.ആർ.പ്രദീപ്, സന്തോഷ് ചത്തിയറ,ദിലീപ് കുമാർ, സ്വാതി എന്നിവർ സംസാരിച്ചു.