ചേർത്തല: പ്രധാനമന്ത്റി കിസാൻ സമ്മാൻ നിധി അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ കർഷകമോർച്ച നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷിഓഫീസിന് മുന്നിൽ ധർണനടത്തി. ജില്ലാ പ്രസിഡന്റ് വി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് കെ.വി.ബാബു അദ്ധ്യക്ഷനായി.ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.എസ്.പത്മകുമാർ,കെ.സിനിൽകുമാർ, കെ.ജെ.തങ്കമണി,കെ.പി.ശശികുമാർ,ആർ.ഡി.ഉണ്ണി,അനിൽകുമാർ എന്നിവർ പങ്കെടുത്തു.