photo

ചാരുംമൂട്: എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും പരീക്ഷഡ്യൂട്ടിയിലുള്ള അദ്ധ്യാപരുൾപ്പെടെയുള്ള ജീവനക്കാർക്കും മാസ്ക് വിതരണം ചെയ്ത് അദ്ധ്യാപകൻ. താമരക്കുളം വി വി ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ എൽ. സുഗതനാണ് സ്കൂളിൽ പരീക്ഷ എഴുതുന്ന നാനൂറിൽപ്പരം വിദ്യാർത്ഥികൾക്കുൾപ്പെടെ മാസ്കുകൾ വിതരണം ചെയ്തത്.
സ്കൂൾ ഓഫീസിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സുനിത ഡി. പിള്ള മാസ്കുകൾ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് എസ്. സലാമത്ത് , പി.ടി.എ സെക്രട്ടറി സി.എസ് ഹരികൃഷ്ണൻ, സീനിയർ അദ്ധ്യാപിക സഫീന , കൈറ്റ് കൺവീനർ സി.ആർ. ബിനു, സജി കെ.വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.