ചേർത്തല:വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലു പഞ്ചായത്തുകളിലായി നടപ്പാക്കുന്ന ജൈവ പച്ചക്കറി കൃഷി വ്യാപനത്തിന്റെ രണ്ടാം ഘട്ടമായി അരീപ്പറമ്പ് മണ്ഡലത്തിൽ ജൈവ പച്ചക്കറി തോട്ടം ഒരുക്കി.
തൈകൾ നടീലിന്റെ ഉദ്ഘാടനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വിഎൻ. അജയൻ നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ് ടി.എസ്.രഘുവരൻ അദ്ധ്യക്ഷനായി.എസ്.ശരത്,കെ.ആർ.രാജേന്ദ്രപ്രസാദ്,എം.എൻ. ദിവാകരൻ നായർ, മോഹനൻ മണ്ണാശേരി,എൻ.ഗോപി,ജെയിൻ,ശിവദാസൻ,സുജിത് തുടങ്ങിയവർ നേതൃത്വം നൽകി.