ചേർത്തല:റോട്ടറി ക്ലബ് ചേർത്തലയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കുള്ള സാനിട്ടൈസറുകളും മാസ്കുകളും റോട്ടറി അസി.ഗവർണർ പി.കെ.ധനേശൻ പൊഴിക്കൽ മെഡിക്കൽ ഓഫീസർ ഡോ.രജനിക്ക് കൈമാറി.റോട്ടറി ക്ലബ് പ്രസിഡന്റ് ടി.പി.നാസർ,സെക്രട്ടറി എൻ.അനുഷ്,ഡോ.കോശി എന്നിവർ പങ്കെടുത്തു.