അമ്പലപ്പുഴ: മന്ത്രി ജി.സുധാകരന്റെ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തിയ ഡി.സി.സി പ്രസിഡൻ്റ് എം.ലിജു ഉൾപ്പെടെ 34 സംയുക്ത സമരസമിതി പ്രവർത്തകർക്കെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു. കൊവിഡ് ചട്ടലംഘനത്തിനും, സംഘം ചേർന്നതിനുമാണ് കേസ്.ഇന്നലെ രാവിലെ 10-30 ഓടെ ആയിരുന്നു മന്ത്രിയുടെ ഓഫീസിനു മുന്നിൽ സംയുക്ത സമരസമിതി സമരം നടത്തിയത്.ഇവരെ അറസ്റ്റു ചെയ്ത് സ്റ്റേഷനിൽ എത്തിച്ച് ജാമ്യത്തിൽ വിട്ടു.