ചേർത്തല:എക്സൈസ് പരിശോധനയിൽ ചേർത്തല തെക്ക് പഞ്ചായത്ത് 18-ാം വാർഡിൽ അർത്തുങ്കൽ അരേശേരിൽ ബോണിയുടെ (സന്തോഷ്) വീട്ടിൽ നിന്ന് 5 ലിറ്റർ ചാരായവും 40 ലിറ്റർ വാഷും പിടികൂടി. ചാരായം വാറ്റിക്കൊണ്ടിരുന്ന ബോണി എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു.ചേർത്തല എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സി.എൻ.ജയന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് )കെ.പി.സജിമോൻ,സിവിൽ എക്‌സൈസ് ഓഫീസർമാരായ ഡി.മായാജി,പി.അനിലാൽ,സി.എൻ.ബിജുലാൽ എന്നിവർ പങ്കെടുത്തു..