അമ്പലപ്പുഴ: ലീഡിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കുന്നതിന്റെ മറവിൽ തൊട്ടപ്പള്ളി പൊഴിമുഖത്തെ മണൽ കടത്തിക്കൊണ്ടുപ്പോകുന്നത് അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് കെ. നൂറുദ്ദീൻ കോയ ആവശ്യപ്പെട്ടു. കരിമണൽ ലോബിയെ സഹായിക്കാനായി പൊഴിമുഖത്തെ മണൽ കടത്തികൊണ്ട് പോകുന്നതിനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.