അമ്പലപ്പുഴ: ചെറുമകനൊപ്പം ബൈക്കിൽ പോകവേ, പിൻചക്രത്തിൽ സാരി കുരുങ്ങി തെറിച്ചുവീണ് വൃദ്ധയ്ക്ക് പരിക്ക്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കാക്കാഴം വ്യാസ ജംഗ്ഷനിൽ ഗന്ധർവൻ പറമ്പിൽ സുധാകരന്റെ ഭാര്യ സത്യവതിയെ (60) ആണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കാക്കാഴം കാർഗിൽ ജംഗ്ഷനിലായിരുന്നു അപകടം.
കാക്കാഴം ബീച്ച് റോഡിന് സമീപത്തെ മത്സ്യഫെഡ് ഓഫീസിലെത്തി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. നാട്ടുകാരാണ് സത്യവതിയെ ആശുപത്രിയിൽ എത്തിച്ചത്.