അമ്പലപ്പുഴ: ലോക്ക്ഡൗൺ മറവിൽ പോലീസ് സംവിധാനം ഉപയോഗിച്ചുകൊണ്ട് തോട്ടപ്പള്ളിയിലെ കാറ്റാടി മരങ്ങൾ വെട്ടിമാറ്റിയത് കരിമണൽ ലോബിയെ സഹായിക്കാനാണെന്നും ഇതു സി.പി.എം, കോൺഗ്രസ് ഒത്തുകളിയുടെ ഭാഗമാണെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ ആരോപിച്ചു. ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ കച്ചേരിമുക്കിൽ നടത്തിയ പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാൽപ്പതിലധികം ഹാർബറുകൾ സംസ്ഥാനത്തുണ്ടായിട്ടും തോട്ടപ്പള്ളിയിലെ മത്സ്യത്തൊഴിലാളികൾക്ക് ഗുണകരമാകുന്ന ഹാർബർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ സർക്കാർ അവഗണന കാട്ടുന്നത് കടുത്ത വിവേചനത്തിന്റെ ഭാഗമാണ്.തോട്ടപ്പള്ളി വിഷയത്തിലും, തീരദേശമേഖലയോടുമുള്ള അവഗണനയ്ക്കുമെതിരെ വലിയഴീക്കൽ മുതൽ പള്ളിത്തോട് വരെ തീരദേശ മേഖലയിൽ പ്രധിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി പി.കെ. വാസുദേവൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ. അനിൽ കുമാർ, നിയോജക മണ്ഡലം ഭാരവാഹികളായ അജു പാർത്ഥസാരഥി, ബി. മണികണ്ഠൻ, എം.ഡി. സിബിലാൽ, എസ്. ആകാശ്, ജിതേഷ് കുഞ്ഞുപിള്ള, ഹരികൃഷ്ണൻ അമ്പലപ്പുഴ, അരുൺ അനിരുദ്ധൻ എന്നിവർ സംസാരിച്ചു.