ഹരിപ്പാട്: കെ.എസ്.ആർ.ടി.സി ഹരിപ്പാട് ഡിപ്പോയിലെ മുഴുവൻ ജീവനക്കാർക്കും വേണ്ട മാസ്കുകൾ സേവാഭാരതി ഹരിപ്പാട് യൂണിറ്റ് രക്ഷാധികാരി അഡ്വ.കെ. ശ്രീകമാർ ഹരിപ്പാട് ഡിപ്പോ കൺട്രോൾ ഇൻസ്പെക്ടർ എ.സക്കീർ ഹുസൈന് കൈമാറി. സേവാഭാരതി യൂണിറ്റ് ജനറൽ സെക്രട്ടറി ഗണേഷ് പാളയത്തിൻ, പ്രസിഡന്റ് കലാമണ്ഡലം കെ.ബാലകൃഷ്ണൻ, കാർത്തികപ്പള്ളി താലൂക്ക് സേവാപ്രമുഖ് കെ.വി.സുരേന്ദ്രൻ, ബി.എം.എസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ജി.എം. അരുൺകുമാർ എന്നിവർ പങ്കെടുത്തു.