bsn

ഹരിപ്പാട്: സി.ബി.സി വാര്യർ ഫൗണ്ടേഷൻ കരുതൽ പെയിൻ ആൻഡ് പാലിയേറ്റീവ്‌ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആയിരം കൊവിഡ് പോരാളികളെ ആദരിച്ചു. ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, പൊലീസ് ഉദ്യോഗസ്ഥർ, ഫയർ ആൻഡ് റെസ്ക്യു ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ, വൈദ്യുതി ജീവനക്കാർ എന്നിവരെയാണ് ആദരിച്ചത്. ഹരിപ്പാട് താലൂക്ക് ആശുപത്രി, തൃക്കുന്നപ്പുഴ, കുമാരപുരം, കരുവാറ്റ, ചെറുതന, ഹരിപ്പാട്, പള്ളിപ്പാട്, ചേപ്പാട്, കാർത്തികപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഹരിപ്പാട്, വീയപുരം തൃക്കുന്നപ്പുഴ, കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനുകൾ, ഹരിപ്പാട് ഫയർസ്റ്റേഷൻ എന്നിവടങ്ങളിലെത്തിയാണ് ഫൗണ്ടേഷൻ പ്രവർത്തകർ ഭക്ഷണ കിറ്റുകൾ, മാസ്ക് എന്നിവ നൽകി ആദരം അർപ്പിച്ചത്. ഫൗണ്ടേഷൻ ചെയർമാൻ എം. സത്യപാലൻ ഉദ്ഘാടനം ചെയ്തു. കരുതൽ സെക്രട്ടറി ജി.രവീന്ദ്രൻ പിളള, ട്രഷറർ എൻ.സോമൻ, വൈസ് ചെയർമാൻ ആർ.ഓമനക്കുട്ടൻ, കെ.ധർമ്മപാലൻ, ശ്രീകുമാർ ഉണ്ണിത്താൻ, അഡ്വ. എം.എം.അനസ് അലി, സി.പ്രസാദ്‌, ഗീതാ അശോക് തുടങ്ങിയവർ നേതൃത്വം നൽകി.