bdn

ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം മുട്ടം 994-ാം നമ്പർ ശാഖയുടെയും മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സി. കേശവന്റെ 129-ാമത് ജന്മദിനാഘോഷം പ്രസിഡന്റ്‌ ബി. നടരാജൻ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ മുട്ടം ബാബു അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി വി.നന്ദകുമാർ, യൂണിയൻ കൗൺസിലർ ബി. രഘുനാഥൻ, സ്വാമി സുഖകാശ സരസ്വതി, കമ്മിറ്റി അംഗം ശശിധരൻ, ജ്യോതി ജയകുമാർ എന്നിവർ പങ്കെടുത്തു.