ചാരുംമൂട്: നൂറനാട് എരുമക്കുഴി ചന്തയ്ക്കു വടക്ക് മുതുകാട്ടുകര പനവിള വടക്കേതിൽ ബിജുവിന്റെ വീടിനോടു ചേർന്ന പറമ്പിൽ നിന്ന് എട്ടടി മൂർഖനെ പിടികൂടി. ശനിയാഴ്ചയായിരുന്നു സംഭവം. ചക്കയിടാനായി പ്ളാവിൽ ചാരിവച്ചിരുന്ന ഏണിയിലൂടെ ബിജു കയറുന്നതിനിടെയാണ് താഴെ പാമ്പിനെ കാണുന്നത്. ഭയന്നുപോയ ബിജു ചാടി രക്ഷപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തംഗം പി.പി. കോശി പാമ്പു പിടിത്തക്കാരനായ കുഴുവല്ലൂർ ശ്യാമിനെ വരുത്തി മൂർഖനെ പിടികൂടി. പാമ്പിനെ വനം വകുപ്പിന് കൈമാറാനായി ശ്യാം കൊണ്ടുപോവുകയും ചെയ്തു. പാമ്പിന് പത്തു വയസിലേറെയുണ്ടെന്ന് ശ്യാം പറഞ്ഞു.