അമ്പലപ്പുഴ: കൊവിഡിനെത്തുടർന്ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിറുത്തിവച്ചിരുന്ന പാൽ പായസ വിതരണം ഇന്ന് ഉച്ചപൂജയ്ക്കു ശേഷം പുനരാരംഭിക്കുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി.ഗോപകുമാർ അറിയിച്ചു. ബുക്കിംഗ് ഇന്നലെ ആരംഭിച്ചു. 40 ലിറ്റർ പായസം തയ്യാറാക്കും. ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല.