ആലപ്പുഴ: ആലപ്പുഴ നഗരസഭാ സെക്രട്ടറി ജെ.മുഹമ്മദ് ഷാഫിക്ക് കാസർകോട്ടേക്ക് സ്ഥലം മാറ്റം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കവേ സെക്രട്ടറിയെ മാറ്റിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണമുയർന്നു. ആലപ്പുഴ മുനിസിപ്പൽ സെക്രട്ടറിയായി സ്ഥാനമേറ്റ് മാസങ്ങൾ മാത്രമാകുമ്പോഴാണ് സ്ഥലംമാറ്റം. അതത് മുനിസിപ്പാലിറ്റികളുടെ പൂർണ അധികാരം സെക്രട്ടറിമാർക്കാണെന്ന ഉത്തരവ് കഴിഞ്ഞദിവസം തദ്ദേശ സ്വയംഭരണവകുപ്പ് പുറത്തിറക്കതിയിരുന്നു. ഉത്തരവിന് തൊട്ടുപിന്നാലെ വന്ന സ്ഥലം മാറ്റം രാഷ്ട്രീയപ്രേരിതമാണെന്നാണ് ആരോപണം.