ഹരിപ്പാട്: സർക്കാരുകൾ കർഷകരെ അവഗണിക്കുകയാണെന്ന് ആരോപിച്ച് കർഷക കോൺഗ്രസ് ചേപ്പാട് മണ്ഡലം കമ്മിറ്റി ചേപ്പാട് കൃഷി ഭവനു മുന്നിൽ ധർണ്ണ നടത്തി. കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വേണു കെ.നായർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജോസ് തറയിൽ മുഖ്യ പ്രഭാഷണം നടത്തി. ജോർജ് മാത്യു, പത്മാകരൻ, സതീശൻ തുടങ്ങിയവർ സംസാരിച്ചു.