പൂച്ചാക്കൽ: പൂച്ചാക്കൽ തെക്കേക്കരയിൽ വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന വെയിറ്റിംഗ് ഷെഡ് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആന്റപ്പൻ മായിത്തറ, അരുൺ, പ്രശാന്ത്, പി.എച്ച്.നൗഷാദ്, എസ്.നാസർ, ഷാജി, ഷാജഹാൻ, സുദർശൻ, മോഹനൻ പിള്ള എന്നിവർ നേതൃത്വം നൽകി.