gg

ആലപ്പുഴ: സുഭിക്ഷ പദ്ധതിയുടെ ഭാഗമായി കൃഷ്ണപുരം പഞ്ചായത്തിലെ മുഴുവൻ വീടുകളിലും 400 രൂപയോളം വരുന്ന ഇടവിളക്കിറ്റുകൾ സൗജന്യമായി നൽകി. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ഓരോ വീട്ടിലും കൃഷിനടത്തും. പദ്ധതിയുടെ ഉദ്ഘാടനം വാ‌ർഡ് ഒന്നിൽ പഞ്ചായത്ത് പ്രസിഡന്റ് ബി.വിജയമ്മ നിർവ്വഹിച്ചു. ജനപ്രതിനിധികൾ,​ കൃഷി ഓഫീസർ, കാർഷിക വികസന സമിതി അംഗങ്ങൾ,​ തൊഴിലുറപ്പു തൊഴിലാളികൾ,​ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.