ആലപ്പുഴ: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷാർത്ഥികളുടെ ശരീരതാപനില പരിശോധിക്കാനുള്ള തെർമൽ സ്‌കാനറുകൾ ജില്ലയിലെത്തി. വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് വഴി ഉടൻതന്നെ സ്‌കാനറുകൾ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

81 കേന്ദ്രങ്ങൾ ഫയർഫോഴ്‌സ് സഹായത്തോടെ അണുവിമുക്തമാക്കും. പരീക്ഷാ കേന്ദ്രങ്ങളുടെ പരിസരവും ക്ലാസ് മുറികളും വൃത്തിയാക്കാൻ എൻ.എസ്.എസ് വോളണ്ടിയർമാർ, സന്നദ്ധസേവകർ, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ എന്നിവരുടെ സഹായവും വിദ്യാഭ്യാസ വകുപ്പിന് ലഭിക്കുന്നുണ്ട്.